
തൃശൂർ: ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുവാനുള്ള നിയമഭേദഗതി അംഗീകരിച്ച സർക്കാരിനെയും ഇതിനായി സമ്മർദ്ദം ചെലുത്തിയ ചെയർമാൻ ജോസ് കെ.മാണിയെയും അനുമോദിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ നടന്ന അഭിവാദന സദസ് ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി അദ്ധ്യക്ഷനായി. ബേബി മാത്യു കാവുങ്കൽ, ഡെന്നിസ് കെ.ആന്റണി, ബേബി നെല്ലിക്കുഴി, ജോർജ് താഴെക്കാടൻ, ഷാജി ആനിത്തോട്ടം, പോളി റാഫേൽ, തോമസ് മായാലി, സെബാസ്റ്റ്യൻ മഞ്ഞളി, ബിജു ആന്റണി, കരോളിൻ ജെറീഷ് തുടങ്ങിയവർ പ്രസംഗിച്ചു.