kvasu

തൃശൂർ: കേരളാ വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാർക്കായി നടത്തിവന്ന മൂന്നുമാസത്തെ പരിശീലന പരിപാടി സമാപിച്ചു. വിവിധ ജില്ലകളിലെ 25 വെറ്ററിനറി ഡോക്ടർമാരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. മണ്ണുത്തി കാമ്പസിലെ അക്കാഡമിക് സ്റ്റാഫ് കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സർവകലാശാല വിജ്ഞാനവ്യാപന കേന്ദ്രം ഡയറക്ടർ പ്രൊഫ. ഡോ. ടി.എസ്.രാജീവ് അദ്ധ്യക്ഷനായി. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എം.സി.റെജിൽ മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഡോ. കെ.എസ്.അനിൽ, രജിസ്ട്രാർ ഡോ. പി.സുധീർ ബാബു, മണ്ണുത്തി വെറ്ററിനറി കോളേജ് ഡീൻ ഡോ. കെ.അല്ലി, ഡോ. എസ്.എൻ.രാജ്കുമാർ, ഡോ. എ.ആർ.ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു.