
മാള: സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ വ്യാപകമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ.ജനീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
നടന്ന മാള പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം
പ്രസിഡന്റ് ഹക്കീം ഇക്ബാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, എൻ.എസ്.വിജയൻ, ഇ.എസ്.സാബു, കെ.കെ.രവി നമ്പൂതിരി, ജോഷി കഞ്ഞൂത്തറ, നിർമൽ സി.പത്താടൻ, വി.എ.ഫസൽ എന്നിവർ പ്രസംഗിച്ചു.
മിഥുൻ മുരളീധരൻ, പി.ആർ.ജിനേഷ്, സനിൽ സത്യൻ, ഇ.കെ.ജോബി, യദുകൃഷ്ണ എന്നിവർ നേതൃത്വം നൽകി. ബാരിക്കേഡുകൾ മറിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.