yogam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ ശാഖാതല നേതൃയോഗം യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. 21ന് നടക്കുന്ന മഹാസമാധി ദിനത്തിൽ കൂടുതൽ ഗുരുഭക്തരെയും മറ്റ് ശ്രീനാരായണീയരെയും ശാഖാ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

യൂണിയന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ശാഖാ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർക്ക് ദ്വിദിനക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എം.കെ.തിലകൻ, ദിനിൽ മാധവ്, ബാബുശാന്തി പെരിഞ്ഞനം, കെ.പി.സുരേഷ് കുമാർ, അജേഷ് തൈത്തറ, പി.എൻ.വിജയകുമാർ, അയ്യപ്പൻ തുമ്പരപ്പുള്ളി എന്നിവർ പ്രസംഗിച്ചു.

ജോളി ഡിൽഷൻ, കെ.എസ്.ശിവറാം, അല്ലി പ്രദീപ്, രാജു ഈശ്വരമംഗലത്ത് എന്നിവർ നേതൃത്വം നൽകി. ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, വൈദികയോഗം, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ തുടങ്ങിയ പോഷകസംഘടനാ യൂണിയൻ ഭാരവാഹികൾ എന്നിവരാണ് നേതൃയോഗത്തിൽ പങ്കെടുത്തത്.