1
1

മനക്കൊടി : പുള്ള്-മനക്കൊടി പാടത്ത് കെ.എൽ.ഡി.സിയുടെ കാഞ്ഞാണി കനാലിൽ മൃതദേഹം കണ്ടെത്തി. പൂത്തോൾ മാടമ്പി ലയ്‌നിൽ ശങ്കരൻതടത്തിൽ ഷാജി (67) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. കനാലിലെ ചണ്ടിയിൽ പുതഞ്ഞ് കിടന്നിരുന്ന മൃതദേഹം രാവിലെ നടക്കാനെത്തിയ വഞ്ചി സർവീസ് നടത്തുന്ന ഷാജിയാണ് കണ്ടത്. മൃതശരീരം നാട്ടിക അഗ്‌നിരക്ഷാസേനാ വിഭാഗമാണ് കരയ്ക്ക് കയറ്റിയത്. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അംബിക. മക്കൾ: മേഘ, വർഷ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടൂക്കര ശ്മശാനത്തിൽ