
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയെന്ന് ആരോപിച്ച് തൃശൂർ അതിരൂപതാ മുഖപത്രം. ക്രിസ്ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നത് തെറ്റായ പ്രചാരണമാണെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു. വലിയ വോട്ട് കൊള്ളയാണ് നടന്നത്. ബി.ജെ.പി നേതാക്കൾവരെ പുറമേ നിന്ന് വോട്ടുകൾ തൃശൂരിൽ ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ചു. ചില ക്രിസ്ത്യൻ സംഘടനകളിലൂടെ കുത്തിവയ്ക്കുന്ന വിഷബീജം മനസിലാക്കാൻ കഴിയാത്ത സാമുദായിക നേതാക്കളോട് ഹാ കഷ്ടം എന്നു മാത്രമാണ് പറയാനുള്ളതെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.