മാള : ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്ന 35-ാമത് ഓൾ കേരള ഇന്റർ കോളേജിയേറ്റ് ബിഷപ്പ് തറയിൽ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിൽ മാള ഹോളി ഗ്രേസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കിരീടം നേടി. ഫൈനലിൽ എസ്.എൻ.ജി കോളേജ് ചേളന്നൂരിനെ 4-1ന് പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.
മികച്ച താരമായി ഹോളി ഗ്രേസിലെ സച്ചിനെയും മികച്ച സെറ്ററായി അഭിജിത്തിനെയും തെരഞ്ഞെടുത്തു. ടീമിന് ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻ ക്യാമ്പസിൽ സ്വീകരണം നൽകി. ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ഫിനാൻസ് ഡയറക്ടർ സി.വി.ജോസ് , പ്രിൻസിപ്പൽ ഡോ.സുരേഷ് ബാബു, കോച്ച് സഞ്ജയ് ബലിക എന്നിവർ പ്രസംഗിച്ചു.