കയ്പമംഗലം: ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവവും ഐ.ടി ഉപകരണങ്ങളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.എസ്.ജയ അദ്ധ്യക്ഷത വഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു മുഖ്യാതിഥിയായി. പ്രധാനദ്ധ്യാപകൻ എം.രാജേഷ്, പി.ടി.എ പ്രസിഡന്റ് സി.ബി.അബ്ദുൾ സമദ്, എം.പി.ടി.എ പ്രസിഡന്റ് സിന്ധുരാജ്, വാർഡ് മെമ്പർ കെ.എസ്.അനിൽ കുമാർ, പ്രിൻസിപ്പാൾ ഇൻചാർജ്ജ് ലക്ഷ്മി മേനോൻ, വിദ്യാലയ സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.ഹംസ, ഒസാക്‌സ് പ്രസിഡന്റ് എം.സി.എം താജുദ്ദീൻ, സി.ഡി.ഷീബ, സി.എസ്.ഹാദിയ തുടങ്ങിയവർ സംസാരിച്ചു.