തൃശൂർ: തെക്കേമഠത്തിലെ ദുർഗാഷ്ടമി വാക്യാർത്ഥ സദസിനോട് അനുബന്ധിച്ച് നൽകുന്ന പരമേശ്വര ഭാരതി സ്മാരക സുവർണമുദ്രയ്ക്ക് ഡോ.കെ.വിഷ്ണു സോമയാജിപ്പാട് അർഹനായി. മൂത്തേടം ജയന്തൻ നമ്പൂതിരിപ്പാടാണ് ഒരു പവന്റെ സുവർണമുദ്ര ഏർപ്പാടാക്കിയിരിക്കുന്നത്. സംസ്‌കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം അദ്ധ്യക്ഷനായ വിഷ്ണു കണ്ണൂർ കൈതപ്രം സ്വദേശിയാണ്. 29ന് രാവിലെ ഒമ്പതിന് തെക്കെമഠം സരസ്വതീമണ്ഡപത്തിൽ സംഘടിപ്പിക്കുന്ന വിദ്വൽസദസിൽ മൂപ്പിൽ സ്വാമിയാർ സുവർണമുദ്ര സമ്മാനിക്കും. ഡോ.വി.രാമകൃഷ്ണ ഭട്ട് അദ്ധ്യക്ഷനാകും. തുടർന്നു നടക്കുന്ന വാക്യാർത്ഥസദസിൽ നിരവധി പണ്ഡിതർ പങ്കെടുക്കും.