മാള : ആസ്റ്റർ മെഡിസിറ്റിയുടെ സഹകരണത്തോടെ ഹെവൻസ് വില്ലേജ് കാരുണ്യകേന്ദ്രത്തിന് ഓർത്തോ-ഫിസിയോ
ഉപകരണങ്ങൾ കൈമാറി. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെവൻസ് വൈസ് മാനേജർ കെ.എം.നാസർ അദ്ധ്യക്ഷനായി. ഉപകരണങ്ങൾ ഡി.എം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് ഖാസിം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, വാർഡ് അംഗം വർഗീസ് കാഞ്ഞിത്തറ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കെ.എ.സദുറുദീൻ, ജി.ബി.സതീഷ്, പി.കെ.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.