കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനം വിവിധ പരിപാടികളോടെ 21ന് സമുചിതമായി ആചരിക്കും. ഗുരുപൂജ, സമൂഹാർച്ചന, പ്രഭാഷണം, ധ്യാനം, പ്രസാദഊട്ട് എന്നീ ചടങ്ങുകളോടെയാണ് മഹാസമാധി ദിനം ആചരിക്കുക. തെക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിൽ മഹാസമാധി ചടങ്ങുകൾക്ക് വൈദിക യോഗം യൂണിയൻ മുഖ്യകാർമ്മികത്വം വഹിക്കും. മഹാസമാധി ദിനമായ 21ന് രാവിലെ ഒമ്പതിന് വൈദിക യോഗത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സമൂഹാർച്ചനയും വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഉപവാസവും നടക്കും.
ഡോ:ടി.എസ്.വിജയൻ ഗുരുപഥം സമാധിദിന സന്ദേശം നൽകും. ഉച്ചയ്ക്ക് ഒന്നിന് കെ.എച്ച്.ബിന്നി ടീച്ചർ പ്രഭാഷണം നടത്തും. മഹാസമാധി പ്രാർത്ഥനയും പ്രസാദ ഊട്ടും നടക്കും. മഹാസമാധി ദിവസം യൂണിയന് കീഴിലുള്ള എല്ലാ ശാഖകളിലും രാവിലെ ഒമ്പത് മുതൽ ഗുരുപൂജ, പ്രാർത്ഥന, സമൂഹ അർച്ചന, ഗുരുദേവകൃതികളുടെ പാരായണം, പ്രഭാഷണം, സമാധി പൂജ, പ്രസാദ വിതരണം എന്നീ ചടങ്ങും നടക്കും. അവലോകന യോഗത്തിൽ യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ, കൺവീനർ പി.കെ.പ്രസന്നൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ബേബിറാം, ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ.തിലകൻ, കെ.ഡി.വിക്രമാദിത്യൻ, ദിനിൽ മാധവ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്.ശിവറാം, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ എന്നിവർ പങ്കെടുത്തു.