hindu-aikya-vedi
1

തൃശൂർ: ശബരിമലയിൽ നിന്നും നാലര കിലോ സ്വർണം കാണാതായ വിഷയത്തിൽ ഹിന്ദു ഐക്യവേദി തൃശൂർ താലൂക്ക് കോർപ്പറേഷൻ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. തെക്കെഗോപുര നടയിൽ നിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ടി.എസ്.മോഹനൻ അദ്ധ്യക്ഷനായി. സജു പോത്താനി, വി.എസ്.മുരളീധരൻ, പി.സുധാകരൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി സി.ബി.പ്രദീപ് കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സജിത്ത് നമ്പൂതിരി, ട്രഷറർ ഗിരിധരൻ, ജില്ലാ മീഡിയാ കൺവീനർ ഹരി മുള്ളൂർ, കെ.എസ്.വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.