medical-camp

കോടശ്ശേരി : വെള്ളിക്കുളങ്ങര, മാരംകോട് ആദിവാസി ഉന്നതികളിൽ സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. വീരാൻകുടി അരേക്കാപ്പ് വനമേഖലയിൽ നിന്ന് ഉരുൾപ്പൊട്ടലും വന്യജീവി ആക്രമണവും മൂലം മാറി താമസിച്ച് പ്രദേശമാണ് മാരാംകോട് മല. ജില്ലാ പഞ്ചായത്ത് അംഗം ജനിഷ് പി.ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ.നവീൻ ഊക്കൽ, കെ.വി.ടോമി, കെ.എസ്.വിജയലക്ഷ്മി, ഊരുമൂപ്പൻമാരായ എ.ജെ.ജസ്ലിൻ, വീരൻ എന്നിവർ സംസാരിച്ചു.