കേച്ചേരി: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ തിരക്കുകൂടിയ ജംഗ്ഷനായ പന്നിത്തടം ജംഗ്ഷനിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സോളാർ പവേർഡ് ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം പ്രവർത്തനം തുടങ്ങി. പന്നിത്തടം സെന്ററിൽ ചാവക്കാട്-വടക്കഞ്ചേരി സംസ്ഥാന പാത കടന്നുപോകുന്ന ഈ ഭാഗം വീതികൂട്ടി നിർമ്മാണം നടത്തിയെങ്കിലും വാഹനങ്ങളുടെ അശ്രദ്ധമായ കടന്നുപോക്ക് നിരവധി അപകടങ്ങൾക്ക് കാരണമായി. എ.സി.മൊയ്തീൻ എം.എൽ.എയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി പന്നിത്തടം ജംങ്ഷനിൽ സിഗ്‌നൽ സംവിധാനം സ്ഥാപിക്കുന്നതിന് കിഫ്ബി അനുമതി നൽകിയിരുന്നു. ജി.എസ്.ടി ഉൾപ്പെടെ 19,39,854 രൂപയ്ക്കാണ് കെൽട്രോണിന് സിഗ്‌നൽ സ്ഥാപിച്ചത്.