നാട്ടിക: ശ്രീനാരായണ ഗുരു സമാധിദിനാചരണത്തോടനുബന്ധിച്ച് നാട്ടിക ശ്രീനാരായണഗുരു മന്ദിരാങ്കണത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെയുള്ള ഉപവാസവും സമൂഹപ്രാർത്ഥനയുൾപ്പടെയുള്ള ചടങ്ങുകൾ നടക്കും. കാരുമാത്ര ഗുരുപദം ഡോ. ടി.എസ്. വിജയൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് സമാധിദിനാചരണ പരിപാടികൾ. ഗുരുപൂജ, സമൂഹ പ്രാർത്ഥന, പ്രഭാഷണം സമൂഹാർച്ചന, പ്രസാദവിതരണം എന്നിവയാണ് നടക്കുക. വിജയൻ തന്ത്രികളുടെ പ്രഭാഷണത്തിന് പുറമെ രാവിലെ 11 ന് സതീഷ് മണലേൽ (കോട്ടയം) സമാധി ദിന സന്ദേശ പ്രഭാഷണം നടത്തും. ഉപവാസത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 9 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് സെക്രട്ടറി സി.കെ. സുഹാസ് അറിയിച്ചു.