
തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സെപതംബർ 22ന് വൈകീട്ട് 6.30 ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം അഗ്രശാല ഹാളിൽ നടക്കുന്ന പരിപാടിയിൽ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ അദ്ധ്യക്ഷനാകും. സെക്രട്ടറി ജി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.വിവിധ എൻഡോവ്‌മെന്റുകളും ഏറ്റവും നല്ല ദേവസ്വം ജീവനക്കാരനുള്ള പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്യും. ദേശത്തിലെ മികച്ച വിദ്യാർത്ഥികൾക്കും ഉപഹാരം കൈമാറും. തുടർന്ന് ചടങ്ങിൽ ഡോ. കലാമണ്ഡലം മായ രാജേഷിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറും. ഒക്ടോബർ ഒന്നിന് മഹാനവമി ദിവസം വരെ വൈകിട്ട് വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും സെക്രട്ടറി ജി. രാജേഷ് അറിയിച്ചു.