കൊടുങ്ങല്ലൂർ : ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം നായ്ക്കുളം ശാഖയിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ മംഗലത്ത് അശോകൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹാർച്ചന, സമാധി പ്രാർത്ഥന, പ്രസാദം, പ്രസാദക്കഞ്ഞി വിതരണം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 12.30ന് പ്രൊഫ.സി.പി.വിജയൻ ഏകാദശ ശ്രാദ്ധ സപര്യയോടനുബന്ധിച്ച് ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും അഞ്ച് കിലോ അരി വീതം വിതരണം ഉണ്ടായിരിക്കും. അരിവിതരണം യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒന്നിന് ടി.എസ്.സജീവൻ മാസ്റ്ററുടെ പ്രഭാഷണം, ഗുരുപൂജ, സമൂഹാർച്ചന, സമാധി പ്രാർത്ഥന, പ്രഭാഷണം എന്നിവയുണ്ടാകും.