അന്നമനട: ശ്രീനാരായണ ഗുരുദേവന്റെ 98ാമത് മഹാസമാധി ദിനാചരണം 21ന് വിവിധ പരിപാടികളോടെ അന്നമനട ഗുരുദേവ ക്ഷേത്രത്തിൽ ആചരിക്കും. രാവിലെ 7ന് എം.കെ.ചന്ദ്രൻ ശാന്തിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും സമൂഹ പ്രാർത്ഥനയും നടക്കും. പത്തിന് ചടങ്ങുകൾ ശാഖ പ്രസിഡന്റ് സി.ഡി.ബിജു ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് ഇ.കെ.ഭാസ്‌കരൻ അദ്ധ്യക്ഷനാകും. ഗുരുദേവ കൃതികളുടെ പാരായണം, കീർത്തനം, ധ്യാനം, പ്രഭാഷണം ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് മഹാസമാധി പൂജയും നടക്കും. അന്നമനട സൗത്ത് ശാഖയും കുമാരനാശാൻ കുടുംബയോഗവും പരിപാടികൾക്ക് നേതൃത്വം നൽകും.