inauguration
1

മാള: കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ റേഞ്ചേഴ്‌സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു. വാർഡ് അംഗം നബീസത്ത് ജലീൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സി.ജെ മിനി അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് വിൻസ് അമ്പൂക്കൻ മുഖ്യപ്രഭാഷണം നടത്തി. റേഞ്ചർ ലീഡർ സി.ജെ ജൂലി അവതരണം നടത്തി. 24 റേഞ്ചേഴ്‌സ് പങ്കെടുക്കുന്ന ക്യാമ്പ് 21ന് സമാപിക്കും.