1
1

അന്നമനട : അന്നമനട - മൂഴിക്കുളം റോഡിന്റെ ബി.എം.ബി.സി ഓവർലേ പ്രവർത്തനങ്ങൾ 22ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ വി.ആർ.സുനിൽ കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 20 മുതൽ പത്ത് ദിവസത്തേക്ക് അമ്പലനട ജംഗ്ഷൻ മുതൽ ജയന്തി ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ബി.സി. ഓവർലേ ജോലികൾ നടക്കുന്നത്. ഈ കാലയളവിൽ ഗതാഗതം വഴിതിരിച്ചുവിടും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ നവീൻ എന്നിവർ പങ്കെടുത്തു.


ഗതാഗത ക്രമീകരണം ഇങ്ങനെ: