photo-

ചെറുതുരുത്തി: നാസയുടെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ നടത്തിവരുന്ന 'നാസ സ്‌പേയ്‌സ് ആപ്‌സ് ചാലഞ്ച്' ജ്യോതി എൻജിനിയറിംഗ് കോളേജിൽ ഒക്ടോബർ 4, 5 തീയതികളിൽ നടക്കും. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്‌സാണ് മത്സരം ഏറ്റെടുത്ത് നടത്തുന്നത്. 163 രാജ്യങ്ങളിൽ 485 സെന്ററുകളിലായി ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ ഹാക്കത്തോണിൽ ലോകത്തിൽ തന്നെ കൂടുതൽ പേരെ പങ്കെടുപ്പിച്ചത് ജ്യോതി എൻജിനിയറിംഗ് കോളേജാണ്. 426 ടീമുകളായി 4205 പേർ പങ്കെടുത്തു. ഈ വർഷത്തെ തീം ലേൺ, ലോഞ്ച്, ലീഡ് എന്നാണ്. ഗ്ലോബൽ നോമിനേഷനിൽ 3000 ത്തോളം ടീമുകൾ പങ്കെടുക്കും. 18 ചാലഞ്ചുകളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ഇതിന് വേണ്ട സൊലൂഷ്യൻസാണ് പങ്കെടുക്കുന്നവർ കണ്ടുപിടിക്കേണ്ടത്. നാസ, ഐ.എസ്.ആർ.ഒ തുടങ്ങിയ 13 ഓളം അന്തർദേശീയ ഏജൻസികളാണ് ഈ ഹാക്കത്തോണിന്റെ പിറകിൽ അണിനിരക്കുന്നത്. നാസ സ്‌പേയ്‌സ് ചാലഞ്ച് ആപ്‌സ് ഹാക്കത്തോണിന്റെ തൃശൂർ കേന്ദ്രം ജ്യോതി എൻജിനിയറിംഗ് കോളേജാണ്. ഹാക്കത്തോണിന്റെ ഭാഗമായി സ്‌പേയ്‌സ് ഓൺവീൽ എക്‌സിബിഷനും നടത്തുന്നുണ്ട്. ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സിയും ജ്യോതി എൻജിനിയറിംഗ് കോളേജും സംയുക്തമായി ചെയ്യുന്ന ഈ എക്‌സിബിഷൻ 22, 23, 24, 25 തീയതികളിൽ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. റോക്കറ്റ് മോഡൽസ്, ലോഞ്ചിംഗ് വാഹനങ്ങൾ തുടങ്ങിയ ആകാശ വിസ്മയങ്ങൾ പരമാവധി വിദ്യാർത്ഥികളെയും പൊതുജനങ്ങളേയും കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രദർശനം ഒരുക്കുന്നത്. വാർത്താസമ്മേളനത്തിൽ ഫാ.ഡേവിഡ് നെറ്റിക്കാടൻ, ഡോ. ജോസ് കണ്ണംമ്പുഴ, ഡോ.പി.സോജൻ ലാൽ, മാത്യു അബ്രഹാം, ഡോ.ഷൈനി, ജോർജ് ചിറമ്മൽ, അഖിൽ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9400086378.