തൃശൂർ: മാടക്കത്തറ പഞ്ചായത്തിന്റെ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 71,676 രൂപ ചെലവിൽ 18 കട്ടിലുകളാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര അദ്ധ്യക്ഷനായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാവിത്രി രാമചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. രമേശ് കുമാർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ജെയ്മി ജോർജ്, മിഥുൻ, പഞ്ചായത്ത് സെക്രട്ടറി അരുൺ ടി. ജോൺ, എസ്.സി കോ ഓർഡിനേറ്റർ അമൽ തുടങ്ങിയവർ പങ്കെടുത്തു.