photo

പാവറട്ടി: ജില്ലാ പഞ്ചായത്തും വെങ്കിടങ്ങ് പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ പരിപാടി കുട്ടികളുടെ പാർലമെന്റ് സമാപന യോഗവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി ഉദ്ഘാടനം ചെയ്തു. വാണി വിലാസം യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ബ്രിസ്റ്റോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. അഫ്‌സൽ പാടൂർ, കെ.പി.ടോണി, ലിമ ജോസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്ന് ചർച്ച ചെയ്ത കാര്യങ്ങൾ കുട്ടികളുടെ പാർലമെന്റിൽ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.