പാവറട്ടി : വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ തിമിരം ഒഴിവാക്കണമെന്നും ഓരോ വർഷവും പ്രളയ ദുരിതത്തിൽ അനുഗ്രഹിക്കുന്നവർക്ക് ശാശ്വത പരിഹാരം കണ്ടെത്താനായി റെഗുലേറ്ററുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മുല്ലശ്ശേരി പറമ്പൻതളി ക്ഷേത്രപരിസരത്ത് നടന്ന കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ നാട്ടുകാരുമായി സംവദിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കളക്ടറുടെ ചേംബറിൽ നടക്കുന്ന ദിശയുടെ യോഗത്തിൽ സംവാദത്തിൽ പങ്കെടുത്ത പ്രതിനിധികൾ പങ്കെടുക്കണമെന്ന് മന്ത്രി അറിയിച്ചു. മുല്ലശ്ശേരി മാനിന റോഡിന്റെ ശോചനീയാവസ്ഥയിൽ പരിഹാര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് സുജയ് സേനൻ, മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ധനീഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ അപ്പു, പഞ്ചായത്ത് ജനറൽ സെക്രട്ടറി മിഥുൻ വൃന്ദാവനം എന്നിവർ സംവാദത്തിന് നേതൃത്വം നൽകി. ഏനാമാവ് ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സാഹചര്യം യോഗത്തിനെത്തിയവർ ബോധിപ്പിച്ചു.
"കലുങ്കിൽ" ഉയർന്ന ആവശ്യങ്ങൾ
പറമ്പൻതളി അമ്പല നടയുടെ പരിസരത്ത് വികസന പ്രവർത്തനങ്ങളിൽ മന്ത്രി ഇടപെടണം
മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തിലെ തണ്ണീർക്കായൽ പ്രദേശത്തെ വീടുകളിലെ വെള്ളക്കെട്ട് ഒഴിവാക്കണം
പെരിങ്ങാട് പുഴയിൽ നിന്ന് മണ്ണ് നീക്കുന്നതിന് ആവശ്യമായ നടപടി പൂർത്തീകരിക്കണം
ഉപ്പുവെള്ളം ഭീഷണി കർഷകർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിൽ ഇടപെടണം