ചേർപ്പ് : തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ആഘോഷ പരിപാടികൾ നാളെ വൈകീട്ട് ആറിന് മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. പത്ത് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ നൃത്തനൃത്ത്യങ്ങൾ, ഭക്തിഗാനമേള, അക്ഷരശ്ലോകസദസ്, തിരുവനന്തപുരം സൗപർണികയുടെ താഴ്‌വാരം നാടകം, നൃത്തം അരങ്ങേറ്റങ്ങൾ, കൈകൊട്ടിക്കളി മഹോത്സവം, ശ്രീ ശാസ്താ സംഗീതോത്സവം, മഴമംഗലം അനുസ്മരണം, ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന കുചേലവൃത്തം കഥകളി, പുരാണക്വിസ് , 29ന് വൈകീട്ട് പൂജവെയ്പ്പ് ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ നടക്കും. തിരുവുള്ളക്കാവ് ക്ഷേത്രം അനുഷ്ഠാന കലാപീഠത്തിലെ വിദ്യാർത്ഥികളുടെ മേളം അരങ്ങേറ്റം, മഹാനവമി ദിവസമായ ഒക്ടോബർ 1 ന് എഴുത്തിനിരുത്തൽ ഉണ്ടായിരിക്കുന്നതല്ല. വൈകീട്ട് ആറരയ്ക്ക് പെരുവനം സതീശൻ മാരാർ നയിക്കുന്ന തായമ്പക, വിവിധ സംഘങ്ങളുടെ കാവടിയാട്ടം, വിജയദശമി ദിവസമായ ഒക്ടോബർ രണ്ടിന് പുലർച്ചെ നാല് മുതൽ കുട്ടികളെ എഴുത്തിനിരുത്തൽ ആരംഭിക്കും. തിരുവുള്ളക്കാവ് വാരിയം ടി.വി.ശ്രീധരൻ വാരിയരുടെ നേതൃത്വത്തിൽ അറുപതോളം പേർ ആചാര്യൻമാരാകും.