മാള : ശ്രീനാരായണ ഗുരുദേവന്റെ 98ാമത് മഹാസമാധി ദിനാചരണം അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ ഇന്ന് നടക്കും. രാവിലെ 10ന് ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ആദരിക്കൽ, തുറവൂർ പ്രസന്ന ശാന്തിയുടെ പ്രഭാഷണവും വൈകിട്ട് 3.15ന്, മംഗളാരതിയും തുടർന്ന് അന്നദാനവും ഉണ്ടാകും.