കയ്പമംഗലം: എൽ.ഡി.എഫ് എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വികസന കാൽനട ജാഥ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. അഡ്വ.വി.കെ.ജ്യോതി പ്രകാശ് ക്യാപ്റ്റനും കെ.സി.ശിവരാമൻ വൈസ് ക്യാപ്റ്റനും, ടി.കെ.ചന്ദ്രബാബു മാനേജരുമായ ജാഥയുടെ ഉദ്ഘാടനം ചെന്ത്രാപ്പിന്നി സെന്ററിൽ നടന്നു. സംഘാടക സമിതി ചെയർമാൻ പി.കെ.ഷാജു അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം മഞ്ജുള അരുണൻ, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ എ.വി.സതീഷ്, ഷീന വിശ്വൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി സി.ബി.അബ്ദുൾ സമദ്, ടി.എ.അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു.