kpay

കയ്പമംഗലം: ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു നിർവഹിച്ചു. പ്രധാനദ്ധ്യാപകൻ എം.രാജേഷ്, പി.ടി.എ പ്രസിഡന്റ് സി.ബി.അബ്ദുൾ സമദ്, വാർഡ് മെമ്പർ കെ.എസ്.അനിൽ കുമാർ, സി.ആർ.സി കോർഡിനേറ്റർ ആതിര, ബി.ആർ.സി ട്രെയിനർ ടി.എം.റസിയ, സിമി എന്നിവർ സംസാരിച്ചു. എൽ.ഇ.ഡി ബൾബ് നിർമ്മിക്കാനുള്ള പ്രത്യേക പരിശീലനം എൻജിനീയർ തേജസ് പവിത്രൻ കുട്ടികൾക്ക് നൽകി. ക്രിയേറ്റീവ് കോർണറിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് വർക്കുകൾ, പാചകം, ഫാഷൻ ഡിസൈനിംഗ്, കൃഷി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ പരിശീലനം നൽകും.