കൊടുങ്ങല്ലൂർ: ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ പരിചരണത്തിലിരിക്കുന്നവരും വാളണ്ടിയർമാരും ഭാരവാഹികളും ചേർന്ന് ഓണം ആഘോഷിച്ചു. പ്രസിഡന്റ് കെ.എ .കദീജാബി അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ. സീതി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആൽഫ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, തിരുവാതിരക്കളി,സുന്ദരിക്ക് പൊട്ടുകുത്തൽ, കസേരകളി, മിമിക്രി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി ഇ.വി.രമേശൻ,എം.ഇ എസ്. സംസ്ഥാന സെക്രട്ടറി കെ.കെ.കുഞ്ഞു മൊയ്തീൻ, ആൽഫ ഗവേണിംഗ് കൗൺസിൽ അംഗം ഇന്ദിര ശിവരാമൻ,പി.എച്ച് നാസർ, ജോസ്മി, പി.പി. ജോൺ, ഷാഹിദാ കരീം, പി.കെ. ധർമ്മരാജ് എന്നിവർ സംസാരിച്ചു. സി.എസ്. തിലകൻ, വി.കെ. അബ്ദുൾ കരിം, കെ.കെ സെയ്തു, ഇക്ബാൽ, നസീർ, കെ.കെ. അബ്ദുല്ല,ടി.കെ.അബുബക്കർ എന്നിവർ നേതൃത്വം നൽകി.