കൂർക്കഞ്ചേരി : ശ്രീനാരായണ ഭക്ത പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ സമാധി ദിനാചരണം ഇന്ന് മാഹേശ്വര ക്ഷേത്രത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന സമൂഹ സദ്യയുടെ ഉദ്ഘാടനം പൊലീസ് അക്കാഡമി ഡെപ്യുട്ടി സൂപ്രണ്ട് കെ.കെ.സജീവ് കുമാർ ഉദ്ഘാടനം ചെയ്യും. ബോബി ചെമ്മണൂർ, നാരായണ കമ്മത്ത് എന്നിവർ മുഖ്യാതിഥികളാകും. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി അദ്ധ്യക്ഷനാകും. കെ.കെ.മുകുന്ദൻ, പി.ബി.അനൂപ് എന്നിവർ സംസാരിക്കും. 10.30മുതൽ ഉച്ചയ്ക്ക് 2.30വരെ സമൂഹസദ്യ ഉണ്ടാകും. ഉച്ചകഴിഞ്ഞ് 3.30ന് സമാധിയായ സമയത്ത് പീതപതാക ഇറക്കി പർണശാലയിൽ വച്ച് സമൂഹ പ്രാർത്ഥന നടത്തും.