beach-cleanup-carried-out

ചാവക്കാട്: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണത്തിന്റെ ഭാഗമായി ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ചാവക്കാട് ബ്ലാങ്ങാട് കടൽത്തീരം ശുചീകരണം നടത്തി. ശുചീകരണ യജ്ഞം ആർ.എസ്.എസ് ഗുരുവായൂർ ജില്ലാ സംഘചാലക് ഡോ.സി.ജി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ മധു അദ്ധ്യക്ഷയായി. കെ.എൻ.ഗോപി, കെ.ജി.രാധാകൃഷ്ണൻ, ഇന്ദിര മുരളി എന്നിവർ സംസാരിച്ചു. അമ്പതോളം പേർ പങ്കെടുത്തു. സ്‌കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ, കോ-ഓർഡിനേറ്റർ ധന്യ ജയറാം, എം.ആർ.നിഷ, ധന്യ സത്യൻ, കെ.ബി.സബിത, അനില, ശ്രുതി, ബിനി, നീതു, രസ്‌ന ബിനോയ്, അശ്വനി ബിജേഷ്, ശ്രീദേവി രാജേഷ് എന്നിവരും പങ്കെടുത്തു. അമ്പതോളം പേർ പങ്കെടുത്ത ശുചീകരണ പ്രവർത്തനങ്ങളിൽ 120 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.