വടക്കേക്കാട്: ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചിത ഒരുക്കി സമരം നടത്തി. സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കിളിയംപറമ്പിൽ അദ്ധ്യക്ഷനായി. അനിൽ മഞ്ചറമ്പത്ത്, കെ.സി.രാജു, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, സുബാഷ് വെങ്കളത്ത്, ബാബു വടക്കേക്കാട്, സബീഷ് പൂത്തോട്ടിൽ, കെ.ബി.സുരേഷ്, ശശി വാക്കയിൽ, ധനീഷ് താമരശ്ശേരി, അഖിൽ മൂന്നാംകല്ല്, വി.വി.പ്രശോഭ് എന്നിവർ നേതൃത്വം നൽകി.