photo

തൃശൂർ: തൃശൂർ-കാഞ്ഞാണി റോഡ് 17 മീറ്ററായി വികസിപ്പിക്കുന്നതിന് ഫണ്ട് ലഭ്യമാക്കണമെന്നും അടിയന്തിരമായി നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ മൂന്നു വർഷം കഴിഞ്ഞ് സർക്കാരിന്റെ മറുപടി.16 കിലോമീറ്റർ നീളമുള്ള റോഡിന്റെ ആദ്യ ഒമ്പത് കിലോമീറ്റർ ദൂരമാണ് വികസിപ്പിക്കുന്നതെന്നും 51.93 കോടി രൂപ വേണമെന്നും സർക്കാർ വ്യക്തമാക്കി. കെ.പി.സി.സി.സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്തും മണലൂർ പഞ്ചായത്തംഗം ഷോയ് നാരായണനും 2022 ൽ നൽകിയ ഹർജിയിലാണ് മറുപടി.

എറവിൽ നിന്ന് വാടാനപ്പിള്ളി വരെയുള്ള വികസനത്തിന് സർക്കാർ 2021-22 ബഡ്ജറ്റിൽ 100 രൂപയുടെ ടോക്കൺ വച്ചിട്ടുണ്ടെന്നുമാണ് കോടതിയിൽ ബോധിപ്പിച്ചത്. 2008 ൽ അനുവദിച്ച 33.6 കോടി രൂപയുടെ വികസനം നടപ്പാക്കിയത് കോടതിയിൽ കൊടുത്ത ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.