പുതുക്കാട് : ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മനീഷ വിസ്ഡം മൂന്നാംഘട്ട സ്‌കോളർഷിപ്പ് പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന് പെൻഷനേഴ്‌സ് കൗൺസിൽ പുതുക്കാട് യൂണിയൻ എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗം തിരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് ടി.വി. അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ.നാരായണൻ, വൈസ് പ്രസിഡന്റ് കെ.ആർ.സ്ഥാനന്ദൻ, പി.പി. മോഹൻലാൽ, കെ.എസ്.മണി, കെ.പി.വേണുഗോപാൽ, കെ.ജെ.സുരേഷ്, കെ.വി.വിശ്വംഭരൻ, എ.എസ്.മധുസൂധനൻ, കെ.ഡി.ഗോവിന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു. ആലുവ അദൈ്വതാശ്രമത്തിന് സമീപം മാലിന്യം നിക്ഷേപിച്ചതിലും ചതയ ദിനാഘോഷത്തിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതിലും യോഗം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.