ചാലക്കുടി: പോട്ട താണിപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ ഇനി ഉയർന്ന പ്രദേശങ്ങളിലേക്കും വെള്ളമെത്തും. താണിപ്പാറ പാറമടയിൽ നിന്ന് വെള്ളം പമ്പ് ചെയതാണ് ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുക. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് പൈപ്പ് ലൈൻ നീട്ടിയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. 17 ലക്ഷം രൂപ നഗരസഭയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ വിപുലീകരണം കർഷകർക്ക് ഏറെ പ്രയോജനകരമാകും. വിപുലീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. എബി ജോർജ്, ജിജി ജോൺസൻ, വി.എൽ.ജോൺസൻ, സെലീന ജേക്കബ്, ജോയി മാളിയേക്കൽ, ജോയി കോക്കാടൻ എന്നിവർ പ്രസംഗിച്ചു.