മാള: കുഴിക്കാട്ടുശ്ശേരി കിഴക്കുംമുറി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. രാവിലെ 9 ന് ഭദ്രദീപം തെളിച്ച് പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഗുരുദേവ ഭജനങ്ങൾ അരങ്ങേറി. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് കൂടിയായ എക്‌സൈസ് ഓഫീസർ ടി.കെ. സന്തോഷ് ഗുരുദേവ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് 3.30 ന് സമാധി സമർപ്പണത്തോടുകൂടി ചടങ്ങുകൾ സമാപിച്ചു. തുടർന്ന് പ്രസാദകഞ്ഞി വിതരണം നടത്തി.