photo-
1

അന്നമനട : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം പാലിശ്ശേരി എസ്.എൻ.ജി സഭാ ഗുരുമണ്ഡപത്തിൽ നടന്നു. രാവിലെ 9ന് ഭക്തിപൂർവം ചടങ്ങാരംഭിച്ചു. ഗുരുകൃതികൾ പാരായണം, പ്രഭാഷണം, ഉപവാസ പ്രാർത്ഥന, മഹാസമാധി പൂജ, കഞ്ഞിവീഴ്ത്തൽ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. പൂവത്തുശ്ശേരി, പാലിശ്ശേരി, കുമ്പിടി ശ്രീനാരായണ ഗുരുദേവസഭകളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. സഭാ പ്രസിഡന്റ് എം.എസ്.ഗോപി, സെക്രട്ടറി പി.ബി.അശോകൻ, ട്രഷറർ ടി.കെ.ജനാർദനൻ, ജോയിന്റ് സെക്രട്ടറി വി.ബി.ബിജു എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ എം.വി.ശിവൻ, പി.എസ്.സുനിൽകുമാർ, പി.കെ.രാജേഷ്, ഇ.എൻ.വിജയൻ, പി.എ.അജീഷ്, പി.വി.വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.