തൃശൂർ: ഗവ. മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ജീവനക്കാരുടെ നിലവിലുള്ള വേതനം വർദ്ധിപ്പിക്കണമെന്നും, രണ്ട് ആശുപത്രികളിലെയും ജീവനക്കാരുടെ വേതനം 800 രൂപയായി വർദ്ധിപ്പിക്കണമെന്നും സുന്ദരൻ കുന്നത്തുള്ളി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സമ്മേളനവും ഐ.ഡി കാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലിയിൽ നിന്നും പിരിയുമ്പോൾ വിരമിക്കൽ ആനുകൂല്യം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും സുന്ദരൻ കുന്നത്തുള്ളി കൂട്ടിച്ചേർത്തു. പ്രസിഡന്റ് കെ.എൻ.നാരായണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.രവീന്ദ്രൻ, ഐ.ആർ.മണികണ്ഠൻ, ജോയൽ മഞ്ഞില, സുരേഷ് അവണൂർ, ബിന്ദു സോമൻ, ഇ.ടി.ബിജു, സി.കെ.ഹരിദാസ്, കെ.പി.ഗിരീഷ്, കെ.എസ്.മധു, സി.ഡി.വത്സ തുടങ്ങിയവർ സംസാരിച്ചു.