photo-
1

മാള : എസ്.എൻ.ഡി.പി സൗത്ത് കുരുവിലശ്ശേരി ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം സംയുക്ത കുടുംബയോഗം, എം.എൻ.കുമാരൻ അനുസ്മരണം എന്നിവ നടന്നു. രാവിലെ ഒമ്പതരയ്ക്ക് ഗുരുമന്ദിരത്തിൽ സമൂഹപ്രാർത്ഥനയും ഗുരുദേവകൃതികളുടെ പാരായണവും തുടർന്ന് കുടുംബയോഗങ്ങളുടെ സംയുക്ത സമ്മേളനവും അനുസ്മരണവും മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എസ്.മനോജ് അദ്ധ്യക്ഷനായി. നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ പ്രതിനിധി വിദ്യാധരൻ പനങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. മാള യൂണിയൻ സെക്രട്ടറി സി.ഡി.ശ്രീലാൽ, കൗൺസിലർ കെ.ജി.അനിൽ, വനിതാസംഘം പ്രസിഡന്റ് വിനീത ഉണ്ണികൃഷ്ണൻ, ദേശവിളക്ക് കമ്മിറ്റി ട്രഷറർ പി.സി.ജിജികുമാർ, ശാഖാ വൈസ് പ്രസിഡന്റ് എ.എസ്.സുബീഷ്, ശാഖ സെക്രട്ടറി സി.എസ്.സുനിൽ എന്നിവർ പ്രസംഗിച്ചു.