കൂർക്കഞ്ചേരി: ശ്രീനാരായണ ധർമ്മ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം പരിഷത്ത് രക്ഷധികാരി ടി.കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് ജയൻ തോപ്പിൽ അദ്ധ്യക്ഷനായി. മനോജ് അയ്യന്തോൾ, ശിവദാസ് മങ്കുഴി, അജിത സന്തോഷ്, സഞ്ജു കാട്ടുങ്ങൽ, ശ്യാം തയ്യിൽ, കാഞ്ചന ബാബുരാജ്, മോഹൻദാസ് എടക്കാടൻ, സജീവൻ പെരുമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.