photo-
2

അന്നമനട: വെണ്ണൂർ-ആലത്തൂർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് സി.വി.ഷാനവാസ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഇ.വി. വിനീഷ്, വൈസ് പ്രസിഡന്റ് എം.വി. ശിവരാമൻ, കെ.എ.ഷിബു, ഷൈല മനോഹരൻ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഗുരുപൂജ, സമൂഹപ്രാർത്ഥന,ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം എന്നിവ നടന്നു.