കോലഴി : എസ്.എൻ.ഡി.പി യോഗം കോലഴി ശാഖാ മന്ദിരത്തിൽ 98-ാമത് ശ്രീനാരായണ ഗുരു സമാധി ദിനത്തിനോട് അനുബന്ധിച്ച് വിഷ്ണു ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും അന്നദാനവും നടത്തി. ശാഖാ ഭാരവാഹികളായ വിശ്വേശ്വരൻ, ശങ്കരനാരായണൻ, വിശ്വനാഥൻ, രവി, അനന്തനാരായണൻ, വത്സ സുഭാഷ് എന്നിവർ നേതൃത്വം നൽകി.