at

ചെറുതുരുത്തി: എസ്.എൻ.ഡി.പി മേച്ചേരിക്കുന്ന് ശാഖയുടെ ആഭിമുഖ്യത്തിൽ 98-ാമത് ശ്രീനാരായണ ഗുരു സമാധി ദിനാചരണവും ശാഖാ വാർഷിക പൊതുയോഗവും നടന്നു. ശാഖാ സ്ഥാപക നേതാവ് എസ്.നളിനാക്ഷൻ, പ്രഥമ ശാഖാ സെക്രട്ടറി കെ.ജി.ചന്ദ്രശേഖരൻ എന്നിവരുടെ അനുസ്മരണവും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലുമുണ്ടായി. എം.എൻ.കേശവന്റെ കാർമ്മികത്വത്തിൽ സമാധി പൂജ നടന്നു. ചേലക്കര യൂണിയൻ അഡ്മിനിസ്ട്രറ്റർ അതുല്യഘോഷ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.സഹദേവൻ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം സുജ സുദേവൻ മുഖ്യപ്രഭാഷണം നടത്തി. മുൻ യൂണിയൻ സെക്രട്ടറി വി.എം.ധർമ്മപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഒ.എസ്.രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് കൺവീനർ ടി.സി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.