മാള: പൂപ്പത്തി എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു. ഗുരുപൂജ, സമൂഹ പ്രാർത്ഥന ,ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം എന്നിവ നടന്നു. ശാഖകളുടെ നേതൃത്വത്തിൽ ശാന്തി യാത്ര നടത്തി. ശാഖാ പ്രസിഡന്റ് എം.കെ.കൃഷ്ണദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി.രാജൻ, പി.എം.രാധാകൃഷ്ണൻ,വനിതാ സംഘം വൈസ് പ്രസിഡന്റ് അഖില, സെക്രട്ടറി മഞ്ജുഷ ശങ്കർ എന്നിവർ പ്രസംഗിച്ചു.