sanharachala-madam

പുതുക്കാട് : ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ശങ്കരാചല മഠത്തിൽ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേക പൂജകൾ, പ്രാർത്ഥന,അനുസ്മരണ യോഗം, പ്രസാദ വിതരണം എന്നിവ നടന്നു. ശങ്കരാചല മഠം പ്രസിഡന്റ് പി.കെ.സെൽവരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.സി.സോമസുന്ദരൻ, മാനേജർ രാജൻ നൊച്ചിയിൽ, ശിവശങ്കരൻ ചീനിക്കുണ്ടിൽ, രാജൻ കുഴംമ്പറത്ത്, ഗോപി കൂറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.