മുത്രത്തിക്കര: എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിൽ മഹാസമാധി ദിനാചരണം നടന്നു. പ്രാർത്ഥന യോഗം, പ്രത്യേക പൂജകൾ , അനുസ്മരണ യോഗം, പ്രസാദ വിതരണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് മണി കല്ലിക്കടവിൽ സമാധി സന്ദേശം നൽകി. ശാഖ സെക്രട്ടറി ഹരിദാസ് വാഴപ്പുള്ളി, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.