sndp-kallur-saga-

കല്ലൂർ: എസ്.എൻ.ഡി.പി യോഗം കല്ലൂർ ശാഖയിൽ സമാധി ദിനാചരണം പ്രത്യേക പൂജകൾ, സമൂഹ പ്രാർത്ഥന, അനുസ്മരണ യോഗം, പ്രസാദ വിതരണം എന്നിവയോടെ ആചരിച്ചു. ശാഖാ സെക്രട്ടറി അഡ്വ.എം.ആർ.മനോജ് കുമാർ ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കംകുറിച്ചു. ശാഖാ പ്രസിഡന്റ് കെ.എം.ചന്ദ്രൻ, എം.വി.തിലകൻ, എൻ.വി.നന്ദനൻ, എം.കെ.ശിവരാമൻ, കെ.കെ.സുരേഷ്, എം.കെ.ശ്രീധരൻ, ഭാരതി മോഹനൻ, വനജ മോഹൻ എന്നിവർ നേതൃത്വം നൽകി.