photo-
1

മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ഭക്തിനിർഭരമായി ആചരിച്ചു. രാവിലെ 10ന് യമുന രവീന്ദ്രന്റെ നേതൃത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരദേവകൃതികളുടെ പാരായണം എന്നിവ നടന്നു. തുടർന്ന്, കെ.എസ്.എസ്.ഐ.എ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ പി.വി.സുധാകരൻ, കർഷക അവാർഡ് ജേതാക്കളായ ശോഭ പ്രേമൻ, പി.എം.സന്തോഷ് എന്നിവരെ ആദരിച്ചു. പ്രസന്നൻ ശാന്തി ഗുരുദേവ കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് പ്രസിഡന്റ് രാജൻ നടുമുറിയും സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്തും നേതൃത്വം നൽകി.