photo-
1

മാള : പൊയ്യ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ സമാധിദിനാചരണം ഉപവാസം, പ്രാർത്ഥന, പ്രഭാഷണം, ഗുരുപൂജ എന്നിവയോടെ നടന്നു. സമൂഹാർച്ചനയോടെ സമാപിച്ചു. ശാഖാ പ്രസിഡന്റ് മുരുകൻ കെ.പൊന്നത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി വിബിൻദാസ് കാനാടി, സമൽരാജ്, സന്ദീപ്, ജിബീഷ്, സുരേഷ്, സജീവൻ, ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.