photo-
1

അന്നമനട : മാള- അന്നമനട റോഡരികിൽ, പൊറക്കുളത്തിന് ചേർന്ന് 22 ലക്ഷം ചെലവിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പാർക്കിനുള്ളിൽ സജ്ജമാക്കിയ കുട്ടികളുടെ പാർക്കും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. പുതിയ സൗകര്യങ്ങൾ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കഫ്‌റ്റീരിയ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളോടെ സജ്ജമായ വിശ്രമകേന്ദ്രം നാട്ടുകാർക്കും യാത്രികർക്കും ഒരുപോലെ ആശ്വാസം നൽകും. കുട്ടികൾക്കായി ഒരുക്കിയ പാർക്ക് പ്രദേശത്തെ കുടുംബങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും പുതിയൊരു വേദി തുറന്നുതരും. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷനായി. ദേശീയ വോളിബാൾതാരം ശ്രദ്ധാ ദേവിയെയും പുരസ്‌കാരം ലഭിച്ച പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദിനെയും ആദരിച്ചു. ജില്ലാപഞ്ചായത്തംഗം പി.കെ.ഡേവിസ്, കെ.എ.ഇക്ബാൽ, ടി.കെ.സതീശൻ, മഞ്ജു സതീശൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.രവി നമ്പൂതിരി, ടെസി ടൈറ്റസ്, സുനിത സജീവ്, കെ.എ.ബൈജു എന്നിവർ പ്രസംഗിച്ചു.